GeneralInterviewsLatest NewsMollywoodNEWS

സംസാരം നിർത്തി, ആംഗ്യ ഭാഷ ഉപയോഗിച്ചു : ലോക്ഡൗണിൽ മൗനവൃതമെടുത്തെന്ന് രമേഷ് പിഷാരടി

ഒരു വോയിസ് റെസ്റ്റാവാമെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്ന് രമേഷ് പിഷാരടി

കൊച്ചി : കോമഡി താരമായി തുടങ്ങി സംവിധായകനായും പേരുകേട്ട കലാകാരനാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ഡൗണില്‍ താൻ മൗനവൃത്തമെടുത്ത രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. റിപ്പോര്‍ട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. മൂന്ന് ദിവസമാണ് പിഷാരടി മൗന വ്രതം എടുത്തത്.

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയ സംസാരമല്ല. പിന്നെ നമ്മള്‍ ജീവിക്കുന്നതും ഇത് കൊണ്ടാണല്ലോ. അപ്പോള്‍ ഒരു വോയിസ് റെസ്റ്റാവാമെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്ന് പിഷാരടി പറയുന്നു.

”വീട്ടിലായതിനാല്‍ കുട്ടികളോട് നേരത്തെ തന്നെ സംഭവം പറഞ്ഞിരുന്നു. കൂടാതെ പുറത്ത് പോകുമ്പോഴാണ് കൂടതലായി സംസാരിക്കണ്ട ആവശ്യം വരുന്നത്. വീട്ടിൽ ആംഗ്യ ഭാഷ വെച്ച് കാര്യങ്ങള്‍ പറഞ്ഞു. ഒരു ദിവസം ഒക്കെ കഴിയുമ്പോള്‍ കൊറേ ദിവസമായ പോലെ തോന്നും. രണ്ടാം ദിവസം ആകുമ്പോള്‍ കുറച്ചൂടെ പവറൊക്കെ ഫീല്‍ ചെയ്യും. മൂന്നാം ദിവസം ആകുമ്പോഴേക്കും വല്ലാത്ത ഒരു രസമാണെന്നും പിഷാരടി പറഞ്ഞു”.

 

shortlink

Related Articles

Post Your Comments


Back to top button