ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് നടനും സംവിധായകനുമായ അനൂപ് മേനോൻ. അക്കൗണ്ട് തിരികെ ലഭിച്ചുവെങ്കിലും കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നും നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്സ് നഷ്ടപ്പെട്ടതായും അനൂപ് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം അനൂപ് മേനോൻ അറിയിച്ചത്. ഫിലിപ്പീന്സില് നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് :
എന്റെ ഫേസ്ബുക്ക് തിരികെ ലഭിച്ചു. എഡിജിപി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു. നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്സും നഷ്ട്ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഹാക്കിങ് ഇപ്പോൾ വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ പ്രാമാണ്യ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുകയാണ്. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കുവാനായി ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും. ഹാക്കർമാർ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകൾ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം.
Post Your Comments