കൊച്ചി : 2010-ൽ പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് റോഷൻ ബഷീര്‍. ഇന്നാണ് ആ കല്യാണം, ബാങ്കിങ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ, ദൃശ്യം, പാപനാസം, കൊളംമ്പസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള റോഷൻ, ജീത്തു ജോസഫ് – മോഹൻലാൽ ഒരുമിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ വരുൺ പ്രഭാകർ റോഷന്റെ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം റോഷൻ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഖില്‍ ഗീതാനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. റിവഞ്ച് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സഞ്ജീവ് കൃഷ്ണന് പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല് ക്രിയേഷന്‍സ് ആണ് നിര്‍മ്മാണം.
വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നു. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും.
Post Your Comments