![](/movie/wp-content/uploads/2021/06/hnet.com-image-2021-06-04t093542.987.jpg)
കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആട്. ഷാജി പാപ്പനും, ഡ്യൂഡും, സർബത്ത് ഷമീറും, അറക്കൽ അബുവുമൊക്കെ മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നായിരുന്നു ആടിന്റെ ആദ്യ ഭാഗം നിർമ്മിച്ചത്. എന്നാൽ ചിത്രത്തിൽ ജയസൂര്യ ചെയ്യാൻ ആഗ്രഹിച്ച കഥാപാത്രം ഷാജി പാപ്പനായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സാന്ദ്ര തോമസ്.
ക്ലബ് ഹൗസിൽ നടന്ന സംവാദത്തിലാണ് നിർമ്മാതാവ് ഇക്കാര്യം വെളിയപ്പെടുത്തിയത്. സാന്ദ്ര തോമസ് മേനക കാന്തൻ എന്ന കഥാപാത്രത്തെ ആടിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ചിരുന്നു. വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീറിനെ അവതരിപ്പിക്കാനാണ് ജയസൂര്യ ആദ്യം ആഗ്രഹിച്ചതെന്ന് സാന്ദ്ര പറയുന്നു.
Read Also:- അത്രയെളുപ്പം പിടിച്ചുകയറാൻ പറ്റുന്ന ഇടമല്ല സിനിമ: ഭാവന
ആടിലെ കഥാപാത്രം ജയസൂര്യയോട് പറഞ്ഞപ്പോൾ ഷാജി പാപ്പൻ എന്ന കഥാപാത്രം എങ്ങനെയുണ്ടാകും എന്നൊരു ചിന്ത അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ആ സമയത്ത് ജയസൂര്യ ശരിക്കും ചെയ്യാൻ ആഗ്രഹിച്ചത് സർബത്ത് ഷമീറിനെ ആയിരുന്നു. എന്നാൽ ആ റോൾ നിർമ്മാതാവ് വിജയ് ബാബുവിനെ തേടി എത്തുകയായിരുന്നു.
Post Your Comments