CinemaGeneralMollywoodNEWS

റൊമാന്‍സ് ചെയ്യാന്‍ മടിയാണ്, കാരണം മുയല്‍പല്ല് : അപര്‍ണ ബാലമുരളി

ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല

മലയാളത്തിനു പുറമേ തമിഴ് സിനിമയുടെയും ഭാഗ്യ താരമായി ഉദിച്ചു നില്‍ക്കുന്ന അപര്‍ണ ബാലമുരളി സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്നും അതിന്റെ കാരണം എന്താണെന്നും താരം തുറന്നു പറയുകയാണ്. സിനിമയില്‍ തനിക്ക് പ്രയാസമുണ്ടാക്കിയ രംഗത്തെക്കുറിച്ചും താരം സംസാരിക്കുന്നു.

സൂര്യയുടെ ‘സുരറൈപോട്രു’ എന്ന ചിത്രം അപര്‍ണയ്ക്ക് തമിഴില്‍ വലിയ ഫാന്‍ ഫോളോവേഴ്സ് സൃഷ്ടിച്ചിരിക്കുകയാണ്. സൂര്യയുടെ നായികയായുള്ള താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍

“ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും”. അപര്‍ണ ബാലമുരളി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button