ബെംഗളൂരു : മോഹന്‍ലാലിന്റെ നായികയായി ‘ദ പ്രിന്‍സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കന്നഡ നടിയാണ് പ്രേമ. തുടർന്ന് നിരവധി കന്നട, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രേമ ‘ദൈവത്തിന്‍റെ മകൻ’ എന്ന ചിത്രത്തിൽ ജയറാമിന്‍റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കഴിഞ്ഞദിവസം മുതൽ പ്രേമയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
പ്രേമയ്ക്ക് അർബുദമാണെന്നും 41 കാരിയായ നടി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്നത് എല്ലാം വ്യാജ വാർത്തയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രേമ. ഇന്ത്യ ഗ്ലിറ്റ്‌സ് ആണ് പ്രേമയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രേമ പറഞ്ഞു. 2006 ലാണ് സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായി പ്രേമ വിവാഹിതയാകുന്നത്. എന്നാൽ പത്തുവർഷത്തിന് ശേഷം 2016 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്തകൾ അക്കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2017 ൽ അവസാനമായി കന്നഡ ചിത്രത്തിലാണ് പ്രേമ അഭിനയിച്ചത്. ധർമ്മ ചക്രം, ചേലികാട്, ഓംകാരം, മാ ആവിഡ കളക്ടർ, നാഗാ ദേവതേ, അമ്മോ ഒകാറ്റോ താരികു എന്നിവയാണ് പ്രേമയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.
Post Your Comments