തിരുവനന്തപുരം : കുടുംബ പ്രേക്ഷരുടെ പ്രിയതാരമാണ് നിരഞ്ജന് നായര്‍. കോവിഡ് വ്യാപനവും ലോക് ഡൗണും കാരണം സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി പ്രതിസന്ധിയിലാണ് സീരിയൽ പ്രവർത്തകരെന്നു തുറന്നു പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കൊറോണയും ലോക് ഡൗണും സീരിയൽ മേഖലയെയും പ്രവർത്തകരെയും ദുരിതത്തിലാക്കിയതായി നിരഞ്ജൻ പങ്കുവച്ചത്.
‘നമുക്ക് ചുറ്റുമുള്ള സ്ഥിതി മോശമാണ്. ഈ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം ഇത് മാത്രമാണ്. പക്ഷേ മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്’ നിരഞ്ജൻ പറയുന്നു. തന്റെ ചെലവുകള്‍ക്ക് വേണ്ടി എനിക്ക് ഒരേ സമയം രണ്ട് പ്രോജക്ടുകള്‍ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ രണ്ടും നിര്‍ത്തി വെച്ചു. ഈ പ്രതിസന്ധി എങ്ങനെ നേരിടാമെന്ന ആശങ്ക തനിക്ക് ഉണ്ടെന്നും നിരഞ്ജൻ കൂട്ടിച്ചേർത്തു.
‘സീരിയലില്‍ അഭിനയിക്കുന്നതോടെ ഞങ്ങള്‍ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഞങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നുമാണ് ആളുകള്‍ കരുതുന്നത്. ഞങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണെങ്കില്‍ എല്ലാവരും തമാശയാണെന്നേ വിചാരിക്കുകയുള്ളു. അത് യഥാര്‍ഥ്യമല്ല. ഞങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ വാടകള്‍, മറ്റ് ഇഎംഐ കള്‍ ഒക്കെ അടക്കേണ്ടതായി ഉണ്ട്. പ്രശസ്തി കൊണ്ട് ഒരിക്കലും വിശപ്പ് മാറില്ല. ഞങ്ങള്‍ക്കും ഇതിനെ അതിജീവിക്കുന്നതിനായി ജോലി ചെയ്യണ്ടേത് അത്യാവശ്യമാണ്. എന്നാൽ നല്ല ശമ്പളം വാങ്ങുന്ന സീരിയല്‍ താരങ്ങള്‍ എന്തിനാണ് ഈ ജോലി നോക്കുന്നതെന്നാണ് തൊഴിലാളികളുടെ മറുചോദ്യം. അതുകൊണ്ട് ആരും ജോലി തരുന്നില്ല. കാര്യങ്ങളെല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം. ഇത് ടെലിവിഷന്‍ താരങ്ങളുടെ കാര്യം മാത്രമല്ല. സാങ്കേതിക പ്രവര്‍ത്തകർ, സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവരുടെയെല്ലാം കാര്യവും ഇതുപോലെ തന്നെയാണ്.” നിരഞ്ജൻ അഭിമുഖത്തിൽ പറഞ്ഞു
Post Your Comments