CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘മലയാള സിനിമയിൽ തന്റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്’; കൃഷ്ണ ശങ്കർ

ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു

നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തെത്തിയ നടനാണ് കൃഷ്ണ ശങ്കർ. പിന്നീട് പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാഗമായും പ്രേക്ഷകർ ഈ നടനെ കണ്ടു. ശേഷം മരുഭൂമിയിലെ ആന, തോബാമ, അള്ള് രാമചന്ദ്രൻ, മണിയറയിൽ അശോകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അഭിനയിച്ച് പ്രേക്ഷക പ്രീതി നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ നടൻ ജോജു ജോർജിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചലച്ചിത്ര ആസ്വാദകർക്കിടയിലും, സിനിമ ഗ്രൂപ്പുകളിലും ചർച്ചയാകുന്നത്.

ജോജു ജോർജ് ചൈനീസ് ബാംബൂ ട്രീ പോലെ ആണെന്നും, വർഷങ്ങളായുള്ള ഡെഡിക്കേഷൻ കൊണ്ട് ഉണ്ടാക്കിയ ശക്തമായ അടിത്തറയുള്ള നടനാണ് ജോജു എന്നും, എല്ലാവർക്കും ജോജു ഒരു പ്രചോദനമാണെന്നും കൃഷ്ണ ശങ്കർ പറയുന്നു.

കൃഷ്ണ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്.
അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!!
അതുപോലെ, മലയാള സിനിമയിൽ തന്റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്. Joju George, You’re such an inspiration to all of us.

 

shortlink

Related Articles

Post Your Comments


Back to top button