സോഷ്യൽ സജീവമായ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബഷീര്‍ ബഷിയുടെ സ്വകാര്യ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. താരം രണ്ട് വിവാഹം ചെയ്താണ് പലരും വിമർശിക്കാൻ കാരണം.
ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ഒരു യുട്യൂബ് ബ്ലോഗര്‍കൂടിയായ സുഹാന സോഷ്യൽ മീഡിയയിൽ സജീവമാണ്. മഷൂറയാണ് ബഷീര്‍ ബഷിയുടെ രണ്ടാം ഭാര്യ. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് തന്റെ രണ്ടാം വിവാഹമെന്ന് ബഷീർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ബഷീര്‍ ബഷിയുടെ വിവാഹമാണ്.
read also: ആമിർ ഖാന്റെ ഐഡിയ ‘ക്ലിക്ക്’ ആയി; 3 ഇഡിയറ്റ്സിലെ ആ രംഗം മനോഹരമായതിനു പിന്നിലെ ‘മദ്യപാന’ കഥ !
സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും വിവാഹച്ചടങ്ങിനെന്ന പോലെ ബഷീര്‍ സുഹാനയെ വീണ്ടും താലിചാര്‍ത്തിയതും ഒക്കെയുള്ള വീഡിയോ ശ്രദ്ധനേടുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തുന്നത്. ക്യൂട്ട് ഫാമിലി, എന്നും എക്കാലവും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ സ്നേഹം. എന്ത് പറയണമെന്നറിയില്ല,നിങ്ങള്‍ ഒരു അത്ഭുതം തന്നെയാണ് മനുഷ്യ, ബഷീര്‍ ഇക്കയ്ക്ക് നല്ല ഒത്തൊരുമ ഉള്ള ഭാര്യമാരെ ആണ് കിട്ടിയത് അത് വലിയ ഭാഗ്യമാണ്. കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ മാഷാ അള്ളാഹ്. ഈ ലോക്ക് ഡൗണ്‍ സമയത്ത് ഒരു കല്യാണം കാണാന്‍ പറ്റീയതില്‍ സന്തോഷം. എല്ലാവരെയും ഒത്തിരി ഇഷ്ടാണ് ഇങ്ങനെ കമന്റുകളിലൂടെ സ്നേഹം അറിയിക്കുകയാണ് ആരാധകർ
Post Your Comments