കൊച്ചി: മലയാള സിനിമാ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ചിത്രങ്ങളാണ് സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് സമ്മാനിച്ചത്. ജയറാം, മുകേഷ്, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഫ്രണ്ട്സ് എന്ന ചിത്രമായിരുന്നു സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലെത്തിയ അവസാന സിനിമ. അതേസമയം, ഈ കൂട്ടുകെട്ടിൽ സിനിമകളൊന്നും മലയാളികൾക്ക് കിട്ടാറില്ലെന്നും ഇനിയും ഈ കൂട്ടുക്കെട്ടിൽ സിനിമകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ സിദ്ദിഖ് രംഗത്തെത്തിയിരിക്കുകയാണ്.
കോവിഡിന് ശേഷം പഴയ ഹിറ്റ് ജോഡി സിദ്ദിഖ്-ലാൽ സംവിധാനത്തിൽ ഒന്നിക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഹിറ്റ് സിനിമകളിൽ ഇടം നേടിയ റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോൾ ഞങ്ങൾക്ക്. രണ്ടുപേരും ചേർന്നല്ലേ സിനിമ പൂർണമാകൂ എന്ന് പ്രേക്ഷകന് പറയാം.
‘പഴയ പോപ്പുലാരിറ്റിയെ കാഷ് ചെയ്യാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യാറില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്,’ സിദ്ദിഖ് പറഞ്ഞു.
Post Your Comments