GeneralLatest NewsMollywoodNEWSSocial Media

എടോ തനിക്കെന്നെ കെട്ടാവോ? നസ്രിയ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് , വീഡിയോ വൈറലാകുന്നു

ഞങ്ങൾ മുറിയിൽ തനിച്ചായ സമയത്തായിരുന്നു നസ്രിയ എന്നോട് വിവാഹത്തെ കുറിച്ച് പറഞ്ഞത് എന്ന് ഫഹദ്

പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. ഇപ്പോഴിതാ, തങ്ങളുടെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് ഫഹദ് ഒരഭിമുഖത്തിൽ സംസാരിച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ച് ഫഹദ് പറയുന്നതാണ് വീഡിയോയിൽ.

ഫഹദിന്റെ വാക്കുകൾ :

“ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു”- ഫഹദ് പറഞ്ഞു.

https://www.instagram.com/p/CPifKTND3Oo/?utm_source=ig_web_copy_link

നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ട്രാൻസ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ഫഹദ് – നസ്രിയ ജോഡികളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button