ഡാൻസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സാനിയ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്ന വിവാഹത്തെ കുറിച്ച് സാനിയ വാചാലയായത്.
തന്റെ പ്രഫഷൻ മനസ്സിലാക്കി നിൽക്കുകയും , സ്നേഹിക്കുകയും കരുതൽ നൽകുകയും ചെയ്യുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളു എന്ന് സാനിയ പറയുന്നു. ഗ്രീസിൽ വെച്ച് വിവാഹം നടത്താനാണ് തനിക്ക് ആഗ്രഹമെന്നും സാനിയ പറഞ്ഞു.
സാനിയയുടെ വാക്കുകൾ :
”എന്റെ വിവാഹം ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഗ്രീസിൽ വച്ചു മതി. സബ്യസാചിയുടെ ലെഹങ്ക വേണം അതിൽ നോ കോംപ്രമൈസ്. പ്രഫഷൻ മനസ്സിലാക്കി നിൽക്കുകയും , സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം എന്റെ ചെക്കൻ. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയതുകൊണ്ട് ആ ചോദ്യമേ മനസ്സിൽ ഇല്ല എന്നും” – സാനിയ പറഞ്ഞു.
‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രമാണ് ഒടുവിൽ സാനിയയുടേതായി പുറത്തിറങ്ങിയത്. ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ‘സല്യൂട്ട്’ എന്ന പുതിയ സിനിമയിലും സാനിയ അഭിനയിക്കുന്നുണ്ട്.
Post Your Comments