GeneralLatest NewsMollywoodNEWSSocial Media

ഭാര്യയുടെ വസ്ത്രധാരണത്തിനെതിരെ മോശം കമന്റ് ; മറുപടിയുമായി മിഥുൻ

ഭാര്യയെ പരിഹസിച്ചവർക്ക് മറുപടിയുമായി മിഥുൻ

അഭിനേതാവായി തുടങ്ങി പിന്നീട് ദുബായിൽ ആർ ജെ ആയി, അവിടെ നിന്നും അവതാരകനായി കുടുംബസദസുകളുടെ മനസ്സിലേക്ക് കയറി കൂടിയ വ്യക്തിയാണ് മിഥുൻ രമേശ്. വ്യത്യസ്തമായ അവതരണശൈലിയാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കി മാറ്റിയത്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ആരാധകരുടെ കമന്റുകൾക്ക് എല്ലാം ഇരുവരും മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ വന്ന കുറച്ചു മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മിഥുൻ.

ലക്ഷ്മിയുടെ വസ്ത്രധാരണത്തെ കുറിച്ച് വന്ന മോശം കമന്റുകൾക്കാണ് മിഥുൻ മറുപടി നൽകിയത്. നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയത്. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് മിഥുൻ നൽകിയത്.

തന്റെ ഭാര്യയെ പരിഹസിച്ചവർക്ക് മിഥുൻ നൽകിയ മറുപടി ഇങ്ങനെ – ‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ അത് ആസ്വദിക്കുകയും ചെയ്യും’, എന്നാണ് മിഥുൻ കുറിച്ചത്.

എന്നാൽ മിഥുന്റെ മറുപടിക്ക് ശേഷവും, നിരവധി കമന്റുകൾ ആണ് വരുന്നത്. ചിലർ താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തുമ്പോൾ മറുചിലർ വീണ്ടും വിമർശനവുമായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button