CinemaGeneralMollywoodNEWS

കാതല്‍ സന്ധ്യയുമായുള്ള റൊമാന്‍സ് : ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി

ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍. മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിന് ഇടവരുത്തിയ ട്രാഫിക് എന്ന സിനിമയില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് സീന്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രണയ രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോഴുള്ള പ്രയാസത്തെക്കുറിച്ച് വിനീത് പങ്കുവച്ചത്.

2011-ല്‍ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തില്‍ റൈഹാന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഏറെ പ്രാധാന്യമുള്ള വിനീതിന്റെ റോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍

റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി. വിനീത് ശ്രീനിവാസന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button