2016ല്‍ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് വിശാഖ് നായര്‍. ‘ആനന്ദ’ത്തിന് ശേഷം പത്തോളം ചിത്രങ്ങളിലും വെബ്‌സീരീസിലും വേഷമിട്ട താരം ഇപ്പോള്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത് .
സിനിമയുടെ ഷൂട്ടിങ് ഷൂട്ട് ഭൂരിഭാഗവവും കഴിഞ്ഞുവെന്നും, ലോക്ക്ഡൗൺ മൂലമാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നതെന്നും വിശാഖ് പറയുന്നു . ആഗസ്റ്റ് ആകുമ്പോഴേക്കും സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത് എന്നും നടൻ പറഞ്ഞു
വിശാഖിന്റെ വാക്കുകൾ
‘’ബോളിവുഡ് സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്സ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ആഗസ്റ്റ് ആകുമ്പോഴേക്കും സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വസിക്കുന്നത്’’- വിശാഖ് പറഞ്ഞു.
Post Your Comments