GeneralLatest NewsMollywoodNEWSSocial Media

മീനാക്ഷിയുടെ ‘ഷൂ ഷൂ’ ചിത്രത്തെ വളച്ചൊടിച്ച് സോഷ്യൽ മീഡിയ ; ഇവിടെ എന്താ സംഭവിച്ചത് എന്ന് താരം

പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്, പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെയും

ബാലതാരമായെത്തി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രവും ക്യാപ്ഷനുമാണ് ചർച്ചയാകുന്നത്. കയ്യിൽ തന്റെ രണ്ട് ഷൂസും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. ഒപ്പം “ഷൂ ഷൂ,” എന്ന് കാപ്ഷനും നൽകിയിരുന്നു. എന്നാൽ ചിത്രം നിമിഷ നേരംകൊണ്ട് വൈറലാകുകയും നിരവധി കമന്റുകളും എത്തി തുടങ്ങി.

ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ. ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. എന്നാൽ പോസ്റ്റിലെ ഈ അപ്രതീക്ഷിത കമന്റുകൾ കണ്ട മീനാക്ഷി മറുപടി നൽകുകയും ചെയ്തു. ഒന്നും മനസ്സിലാവാതെ കണ്ണും തള്ളിനിൽക്കുന്ന രണ്ടു സ്മൈലികളാണ് മീനാക്ഷി ഇത്തരം കമന്റുകൾക്ക് മറുപടിയായി നൽകിയത്. തുടർന്ന് താരം സംഭവത്തിൽ വിശദീകരണവും നൽകി.

മീനാക്ഷിയുടെ വാക്കുകൾ

‘നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല !ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് !ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത്‌ െകാണ്ട് ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. !ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു’- മീനാക്ഷി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button