ബോളിവുഡ് നടൻ സല്മാന് ഖാൻ ഏറ്റവും പുതിയ ചിത്രമാണ് ‘രാധെ’. ഈദ് റിലീസിന് എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. എന്നാൽ സിനിമയെ കുറിച്ച് സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന് പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘രാധെ’ സല്‍മാന്റെ പല മുന്‍ ചിത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാൽ ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ രാധെ സല്മാന് ഖാന്റെ നേട്ടമാണെന്നും സലിം ഖാന് പറഞ്ഞു. ഒരു ഹിന്ദി ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
സലിം ഖാന്റെ വാക്കുകൾ
”സല്മാന് ഖാന്റെ ‘ദബാംഗ് 3’ഉും ‘ബജ്റംഗി ഭായ്‍ജാനു’മൊക്കെ വ്യത്യസ്തങ്ങളായിരുന്നെങ്കിലും ‘രാധെ’ സല്‍മാന്റെ പല മുന്‍ ചിത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാൽ ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ രാധെ സല്മാന് ഖാന്റെ നേട്ടമാണ്. അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും വരുമാനം നല്‍കുക എന്നത് ഒരു വാണിജ്യസിനിമയുടെ ഉത്തരവാദിത്തമാണ്.
അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ തുടങ്ങി അതുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവര്ക്കും പണം കിട്ടണം. ഇതാണ് ആ വ്യവസായത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ആ രീതിയില്‍ നോക്കിക്കാണുമ്പോള്‍ സല്മാന് പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമ ഗംഭാരമല്ലെങ്കിലും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് നേട്ടമുണ്ടായി” – സലിം ഖാന് പറഞ്ഞു
Post Your Comments