മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
”നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു. ‘രണ്ടാം ഭാവം’ കഴിഞ്ഞ് ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു എന്നാണ് ലെന പറയുന്നത്. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചതായത് എന്ന് ലെന പറയുന്നു”.
സാജൻ ബേക്കറി സിൻസ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
https://www.instagram.com/p/CPakzxwhqWk/?utm_source=ig_web_copy_link
Post Your Comments