മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയങ്കരിയാണ് നടൻ സായ്കുമാറിന്റെ മകളും നടിയുമായ വൈഷ്ണവി. കഴിഞ്ഞ വർഷമാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ അച്ഛന്റെ അനുവാദം വാങ്ങാതെയാണ് താൻ സീരിയലിൽ അഭിനയിക്കാനെത്തിയതെന്ന് തുറന്നു പറയുകയാണ് വൈഷ്ണവി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
വൈഷ്ണവിയുടെ വാക്കുകൾ
”സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടല്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഇതിലേക്കുള്ള എൻട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു. സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കാനും താൽപര്യമില്ല.
സായ്കുമാറിന്റെ മകളെന്ന വിലാസം ഒരുപാട് തരത്തിൽ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, കണ്ണ് കണ്ടപ്പോൾ ഞങ്ങൾക്ക് പരിചയം തോന്നി എന്നൊക്കെ. അച്ഛന്റെ മകൾ എന്നു പറയുന്നതിൽ എനിക്കെന്നും അഭിമാനമേയുള്ളൂ” – വൈഷ്ണവി പറഞ്ഞു.
സായികുമാറിന്റെയും മുൻ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.
Post Your Comments