GeneralLatest NewsMollywoodNEWSSocial Media

25 വർഷങ്ങൾ ; അനിയത്തിയുടെ ഓർമ്മകളിൽ പാർവതി

25 വർഷങ്ങൾക്ക് മുൻപായിരുന്നു പാർവതിയുടെ ഇളയസഹോദരി ദീപ്തി കുറുപ്പിന്റെ മരണം

മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് പാര്‍വതി. ഇപ്പോഴിതാ അകാലത്തിൽ വിട പറഞ്ഞ അനിയത്തിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പാർവതി. 25 വർഷങ്ങൾക്ക് മുൻപായിരുന്നു പാർവതിയുടെ ഇളയസഹോദരി ദീപ്തി കുറുപ്പിന്റെ മരണം. ദീപ്തിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ആരണ്യകം എന്ന ചിത്രത്തിലായിരുന്നു ദീപ്തി അഭിനയിച്ചത്. പാർവതിയായിരുന്നു ചിത്രത്തിലെ നായിക.

‘നീണ്ട 25 വര്‍ഷങ്ങളാണ് കടന്നുപോയത്. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്. അവസാന ശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍വതി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button