ബോബി – സഞ്ജയ് എന്നീ ഇരട്ട തിരക്കഥാകൃത്തുക്കള്‍ വലിയ ഹിറ്റുകള്‍ എഴുതി മലയാള സിനിമയില്‍ തലയെടുപ്പോടെ നില്ക്കുമ്പോള് ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമ എഴുതി തുടങ്ങിയ ബോബി – സഞ്ജയ് ടീം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന സിനിമ വരെ എത്തി നില്ക്കുമ്പോള് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഇരുവരും.
ബോബിയുടെ വാക്കുകള്‍
“ഞാന്‍ അഭിനയിച്ചത് ‘പെരുവഴിയമ്പലം’ എന്ന സിനിമയിലായിരുന്നു. അതില്‍ അസീസ് എന്ന നടന്റെ മകനായിട്ടാണ് അഭിനയിച്ചത്. അന്ന് എന്റെ സഹോദരിയായി അഭിനയിച്ചത് പത്മരാജന് സാറിന്റെ മകളായ മാതു ആയിരുന്നു.
സഞ്ജയുടെ വാക്കുകള്‍
“അച്ഛന് നിര്‍മ്മിച്ച ‘എന്റെ കാണാക്കുയില്‍’ എന്ന സിനിമയിലാണ് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അഭിനയിച്ചത്. മമ്മൂട്ടി, രേവതി, റഹ്മാന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ ശശികുമാര്‍ സാറാണ് സംവിധാനം ചെയ്തത്. ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് വലിയൊരു നഷ്ട ബോധമുണ്ട്. ‘എന്റെ കാണാക്കുയില്‍’ എന്ന സിനിമ രണ്ടു യൂണിറ്റുകളായി ചെയ്ത സിനിമയായിരുന്നു. എന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അപ്പുറത്ത് മമ്മുക്കയുടെ അസാധ്യ ഫൈറ്റ് സീന്‍ നടക്കുന്നുണ്ട്. അതെനിക്ക് കാണാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിച്ചത്”. സഞ്ജയ് പറയുന്നു.
Post Your Comments