BollywoodGeneralLatest NewsNEWS

നെഞ്ച് വേദന ; അനുരാഗ് കശ്യപിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് താരത്തിന്റെ പിഎ മാധ്യമങ്ങളെ അറിയിച്ചു

ഹൃദയത്തില്‍ ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നേരിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അനുരാഗ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാഫി പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുകള്‍ കണ്ടെത്തുകയായിരുന്നു.

നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് താരത്തിന്റെ പിഎ മാധ്യമങ്ങളെ അറിയിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാഴ്ച്ചയോളം വിശ്രമിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലവില്‍ ‘ദില്‍ദോബാരാ’ എന്ന ചിത്രത്തിന്റെ അണിയറയിലാണ് അനുരാഗ് കശ്യപ്. മന്‍മര്‍സിയക്ക് ശേഷം തപ്‌സി പന്നുവുമായി ചെയ്യുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button