
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സോനു സൂദ്. ഒരു അഭിനേതാവ് എന്നതിലുപരി സാമൂഹിക സേവന പ്രവർത്തങ്ങളിലൂടെയാണ് സോനു ജനങ്ങളുടെ മനസ് കീഴടക്കിയത്. നിരവധി സഹായങ്ങളാണ് സോനു ചെയ്തു നൽകിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന സോനുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സോനുവിന്റെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോനു സൂദ് അത് സ്നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്.
https://www.instagram.com/p/CPVrOy4BIJV/?utm_source=ig_web_copy_link
സോനുവിന്റെ മുംബൈയിലെ വസതിയിലാണ് ആരാധകര്‍ കാണാന്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ താരത്തോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ക്ക് നന്ദി പറയാനുമാണ് ഇവിടെ എത്തിച്ചേരുന്നത്.
Post Your Comments