
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കുകയാണ്.
വളരെ നാളായി സ്‌നേഹയുടെ വീഡിയോകളിലൊന്നും ശ്രീകുമാറിനെ കാണുന്നില്ലലോ എന്ന ആരാധകരുടെ ചോദ്യത്തിന് സ്നേഹ ഉത്തരം നൽകുകയും ചെയ്തു. ചക്കപ്പഴം സീരിയലിന്റെ തിരക്കായതിനാലാണ് ഇത്രയുംനാള്‍ ഒന്നിച്ച് വരാതിരുന്നതെന്നും, ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാലാണ് ശ്രീയെ കിട്ടിയതെന്നും സ്നേഹ പറയുന്നു.
ലോക്ക്ഡൗണ്‍ ആയതുകൊണ്ടുതന്നെ എല്ലാവരും തങ്ങളെപ്പോലെതന്നെ അച്ചടക്കമുള്ള കുട്ടികളായി വീട്ടിലിരിക്കണം എന്നും സ്‌നേഹ പറയുന്നു. താന്‍ ഉത്തരം പറയില്ലെന്നും, എല്ലാത്തിനും ഉത്തരം ശ്രീകുമാര്‍ പറയണം, താനാണ് ചാനല്‍ മുതലാളി, എന്നെല്ലാം പറഞ്ഞാണ് സ്‌നേഹ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുന്നത്.
Post Your Comments