മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന ചിത്രമാണ് ‘മേജർ’. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്ന് വിവരമാണ് പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെയാണ് സിനിമയുടെ റിലീസ് മാറ്റി വെക്കാൻ തീരുമാനിച്ചത്.
വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും അതിനാലാണ് റിലീസ് മാറ്റുന്നതെന്നും, പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ഹിന്ദി, തെലുങ്ക ഭാഷകള്‍ക്ക് പുറമേ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെ്തതുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശശി കിരണ്‍ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments