ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് എസ്തർ അനിൽ. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെയിൽ എസ്തർ നൽകിയ മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രസകരമായ ചോദ്യങ്ങൾക്ക് എല്ലാം എസ്തർ മറുപടി നൽകുന്നതിനിടയിലാണ് ഒരാൾ തന്റെ ഭാര്യയാകുമോ എന്ന ചോദ്യവുമായെത്തിയത്. ഉടൻ തന്നെ പറ്റില്ല എന്നും, ഇത് എന്ത് ചോദ്യമെന്നും എസ്‍തര്‍ ചോദിക്കുന്നു.
കൊവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സുഹൃത്തുക്കള്‍, ഫെസ്റ്റിവല്‍, ഭക്ഷണം അങ്ങനെ നല്ല ഓര്‍മകളായിരുന്നു. തന്നെ കരയിക്കല്ലേയെന്നും എസ്‍തര്‍ പറയുന്നു.
ദൃശ്യം 2 പുറത്തെത്തിയതോടെ തെന്നിന്ത്യയിൽ തിരക്കേറിയ നടിയായിരിക്കുകയാണ് എസ്തർ.
Post Your Comments