CinemaGeneralLatest NewsMollywoodNEWS

ഒടിടി റിലീസിനൊരുങ്ങി രജിഷ ചിത്രം ‘ഖോ ഖോ’

ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യാനൊരുങ്ങി ഖോ ഖോ

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഖോ ഖോ’. തിയേറ്ററുകളിൽ ആദ്യം റിലീസ് ചെയ്ത ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. രജിഷയും ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഖോ ഖോയുടെ എക്സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്‍ച) ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും’ രജിഷ കുറിച്ചു.

https://www.instagram.com/p/CPTRip9h3iE/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button