മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി. മിഷന് ഇംപോസിബിള്‍ 7 ട്രെന്‍ഡിംഗ് ടോപ്പിക് ആയതിനു പിന്നാലെ ലോകേഷ് വല്ലപുറെഡ്ഡി എന്നയാള്‍ ക്രിസ്റ്റഫര്‍ മക് ക്വാറിയെ ടാഗ് ചെയ്ത് പ്രചരണത്തിലെ സത്യാവസ്ഥ ആരായുകയായിരുന്നു. ഇതിനു മറുപടിയായാണ് ക്രിസ്റ്റഫര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മിഷന് ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നുമായിരുന്നു ലോകേഷ് വല്ലപുറെഡ്ഡിയുടെ ചോദ്യം. എന്നാല്‍ പ്രചരണം വ്യാജമാണെന്ന് ക്രിസ്റ്റഫര്‍ മക് ക്വാറി മറുപടി നൽകുകയായിരുന്നു. “അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍നെറ്റിലേക്ക് സ്വാഗതം”, മക് ക്വാറി പറഞ്ഞു.
ഹോളിവുഡ് ഫിലിം സിരീസുകളില്‍ ലോകമെമ്പാടും ആരാധകരുള്ള ഒന്നാണ് മിഷന് ഇംപോസിബിള്‍. അഞ്ച് സംവിധായകരാണ് ഈ ആറ് ഭാഗങ്ങള്‍ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച മിഷന് ഇംപോസിബിള്‍ 7 സംവിധാനം ചെയ്യുന്നത് സിരീസിലെ കഴിഞ്ഞ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ മക് ക്വാറിയാണ്. ഏഴാം ഭാഗത്തിൽ ടോം ക്രൂസ് ആണ് നായകനായെത്തുന്നത്.
Post Your Comments