CinemaGeneralLatest NewsMollywoodNEWS

‘ന്യൂ ഡെല്‍ഹി’ എനിക്ക് നഷ്ടപ്പെട്ട സിനിമ: കാരണം വെളിപ്പെടുത്തി ബാബു ആന്റണി

കമല്‍ഹാസന്‍ നായകനായ എവിഎം പ്രൊഡക്ഷന്റെ സിനിമ

അമേരിക്കന്‍ ജീവിതം കാരണം തനിക്ക് കുറെയധികം നല്ല സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മലയാളത്തിലെ മറ്റൊരു മെഗാ ഹിറ്റ് സിനിമ തനിക്ക് നഷ്ടപ്പെടാന്‍ കാരണം ആ സമയത്ത് തന്നെ തേടി വന്ന ഒരു കമല്‍ഹാസന്‍ ചിത്രമായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് സൂപ്പര്‍ താരം ബാബു ആന്റണി.

“അമേരിക്കന്‍ ലൈഫ് കാരണം എനിക്ക് നിരവധി സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ‘ചേട്ടന്‍ ഇവിടെ വന്നു നല്ല സിനിമകള്‍ ചെയ്യൂവെന്ന് സഞ്ജയ്‌ ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ ലൈഫ് കൊണ്ട് മാത്രമല്ല എനിക്ക് അല്ലാതെയും ചില നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ട്. അതിലൊന്നായിരുന്നു ജോഷി സാറിന്റെ ‘ന്യൂഡല്‍ഹി’. ആ സമയത്ത് എനിക്ക് മറ്റൊരു തമിഴ് പ്രോജക്റ്റ് വന്നു. കമല്‍ഹാസന്‍ നായകനായ എവിഎം പ്രൊഡക്ഷന്റെ സിനിമ. അതിനാല്‍ ന്യൂഡല്‍ഹി എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുക്കാന്‍ സാധിച്ചില്ല. പക്ഷേ കമല്‍ഹാസന്‍ ചിത്രം നീണ്ടു പോകുകയും ചെയ്തു. ഞാന്‍ അമേരിക്കന്‍ ജീവിതത്തിലേക്ക് പോയപ്പോള്‍ ചില സിനിമകള്‍ നഷ്ടമായെങ്കിലും ആ ജീവിതം എനിക്ക് നന്നായി ആസ്വദിക്കാന്‍ പറ്റിയിരുന്നു. ഇവിടെയുള്ള കുറെയധികം നല്ല സിനിമകള്‍ കളഞ്ഞിട്ടാണല്ലോ അവിടെ നില്‍ക്കുന്നതെന്ന ചിന്ത ഒന്നും ഉണ്ടായിരുന്നില്ല”. ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button