ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. ഹിന്ദി , തെലുങ്ക്, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ വിജയകരമായി മുന്നേറുന്ന ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് പ്രിയനടൻ മോഹൻലാലാണ്.
ഒന്നാം സീസൺ വിജയകരമായി പൂർത്തികരിച്ചു. അതിനു പിന്നാലെ ആരംഭിച്ച രണ്ടാം സീസൺ കൊറോണയുടെ വ്യാപന ഘട്ടത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഫെബ്രുവരി 14 ആരംഭിച്ച മൂന്നാം സീസണും അവസാന ഘട്ടത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ബിഗ് ബോസ് നാലാം സീസൺ ആണ്. ഇനി ബിഗ് ബോസിൽ മോഹൻലാൽ കാണില്ലെന്നും റിപ്പോർട്ട്. ഒരു ഓൺലൈൻ മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
നിരവധി ചിത്രങ്ങളും സംവിധാന സംരംഭവും കാരണം മോഹൻലാൽ ബിഗ് ബോസിന്റെ വേഷത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബോസ് വീട്ടിൽ സമയാസമയങ്ങളിൽ മത്സരാർത്ഥികളെ സന്ദർശിക്കുന്ന മോഹൻലാൽ സദസ്സുമായി സംവദിക്കാറുമുണ്ട്.
പുതിയ ബിഗ് ബോസ് സീസണിൽ മോഹൻലാൽ പ്രത്യക്ഷപ്പെടില്ലെന്നാണ് റിപ്പോർട്ടുകൾ. ബറോസ് എന്ന ആദ്യ ചിത്രത്തിൻറെ സംവിധായകനായി നിൽക്കുകയാണ് അദ്ദേഹം. അതിനാൽ ബിഗ് ബോസിന്റെ വേഷത്തിൽ നിന്ന് മോഹൻലാൽ പടിയിറങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, മോഹൻലാൽ ബിഗ് ബോസ് സ്ഥാനമൊഴിയുമ്പോൾ ആരാണ് പുതിയ സീസണിൽ എത്തുകയെന്ന ചോദ്യം സജീവമാകും
Post Your Comments