
സോഷ്യൽ മീഡിയയിൽ സജീവമാണ് ഹാസ്യ താരം നിർമ്മൽ പാലാഴി. താരം പങ്കുവച്ച കുറിപ്പിന് താഴെ വിദ്വേഷ കമന്റുമായി എത്തിയ വ്യക്തിയ്ക്ക് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ന്റിന് ചുട്ട മറുപടി നൽകി നടൻ നിർമ്മൽ പാലാഴി. തന്റെ മക്കളെക്കുറിച്ചുള്ള കുറിപ്പ് വാസ്തവ വിരുദ്ധമായി പ്രസിദ്ധീകരിച്ച പോർട്ടലിനെതിരെ നിര്‍മ്മൽ പാലാഴി പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ചുള്ള പോസ്റ്റിന് കീഴെയാണ് വിദ്വേഷ കമന്റ്.
read also: അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിൽ സന്തോഷം; താരപുത്രിയുടെ തുറന്നു പറച്ചിൽ
” മോനേ മതേതരാ അമ്പലപറമ്പിൽ മിമിക്രി കാണിച്ച് വളർന്ന നിന്നെ എത്ര പള്ളിയിൽ മിമിക്രി ഉണ്ടാക്കാൻ വിളിച്ചിട്ടുണ്ടെന്ന് പറയാമോ? ഒരിക്കൽ എന്റെ കൈകൊണ്ടും നിനക്ക് ഞാൻ പണം തന്നിട്ടുണ്ട്. ഇനി നീ അമ്പലപറമ്പിലുണ്ടാകില്ല.” ഒരാൾ കമന്റ് ചെയ്തു.
ഇതിനു നിർമ്മലിന്റെ മറുപടി ഇങ്ങനെ… ” സുഹൃത്തേ അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ജോലി ചെയ്തിട്ടില്ലേ അല്ലാതെ നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ? പിന്നെ അമ്പലപറമ്പിൽ ഉണ്ടാകില്ല എന്നൊക്കെ പറയാൻ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാനായിട്ട് ഇങ്ങനെത്തെ വിവരക്കേട് എഴുതിവിടല്ലേ സുഹൃത്തേ.”
Post Your Comments