സിനിമ ഒരിക്കലും മോഹമായി കൊണ്ട് നടക്കാനുള്ള ഒരു ആകാരഭംഗി ഒന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും പക്ഷേ മലയാള സിനിമയിലെ ഒരു താരത്തിന്റെ വാക്ക് തനിക്ക് വളരെ ഊര്‍ജ്ജം നല്‍കിയെന്നും തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. സൗന്ദര്യം കൊണ്ട് മാത്രമല്ല രൂപം കൊണ്ടും അളവില്‍ കവിഞ്ഞ ഒരാള്‍ എങ്ങനെ സിനിമ മോഹിച്ചു നടക്കണമെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നുവെന്നും പക്ഷേ ഓരോ സിനിമ ചെയ്തു കഴിയുമ്പോഴും അതൊക്കെ മനസ്സില്‍ നിന്ന് മാറിക്കിട്ടിയെന്നും ഇന്ദ്രന്‍സ് പറയുന്നു.
“സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നൊന്നും ആദ്യം തോന്നിയിരുന്നില്ല. കാരണം സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല എനിക്ക് പ്രശ്നമുണ്ടായിരുന്നത്. ഞാന്‍ അളവില്‍ അത്ര വലിയ ആളൊന്നും ആയിരുന്നില്ലല്ലോ! അതുകൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. അക്കാലത്ത് ശ്രീനിവാസന്‍ ചേട്ടന്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെ നടനെന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. എന്നേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയിലെ എല്ലാ നിലയിലും വളരാന്‍ കഴിവുള്ള അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ വളരെ ചെറിയ ഒരു ആളാണെങ്കിലും അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളൊക്കെ എനിക്ക് ഉണര്‍വ്വും ഉന്മേഷവും നല്‍കിയിട്ടുണ്ട്”. ഇന്ദ്രന്‍സ് പറയുന്നു.
Post Your Comments