സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ. ഇതിന് കരുത്ത് പകർന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയാണ് ഗീതു പിന്തുണ പ്രഖ്യാപിച്ചത്. താൻ ഒരുക്കിയ മൂത്തോൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ചും കുറിപ്പിൽ ഗീതു പങ്കുവച്ചു.
ഗീതുവിന്റെ കുറിപ്പ്
”ഞാൻ ലക്ഷദ്വീപിലാണ് മൂത്തൻ ചിത്രീകരിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ആളുകളും മാന്ത്രികമായ സ്ഥലങ്ങളും ഉള്ള ഒരിടം. അവർക്കൊപ്പമാണ് എന്റെ ഹൃദയം. അവരുടെ നിലവിളി നിരാശാജനകവും യഥാർത്ഥവുമായിരുന്നു. അവർക്കു വേണ്ടി ഒന്നിച്ചു ശബ്ദം ഉയർത്തുന്നതിനപ്പുറം നമുക്ക് വളരെയധികം ചെയ്യാനാകില്ല. ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തരുത്,. ഇതൊന്നും വികസനത്തിന്റെ പേരിലല്ല. ഇത് ശരിയായ കാതുകളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”
ഈ കുറിപ്പിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഗീതുവിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്നും ചിലർ പറയുന്നു. എന്നാൽ മതം വിറ്റുള്ള പരിപ്പ് ഇവിടെ വേവൂലെന്നു തരത്തിലുള്ള കമന്റുകളും പോസ്റ്റിനു താഴെ ലഭിക്കുന്നുണ്ട്. നേരത്തെ പൃഥിരാജ് ഉൾപ്പെടെയുള്ളവർ ലക്ഷദ്വീപിന്റെ പ്രശ്നങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചു എത്തിയിരുന്നു
https://www.facebook.com/GeetuMohandasPage/posts/359212502239621
Post Your Comments