CinemaGeneralLatest NewsNEWS

സേവ് ഗാസയ്ക്ക് ശേഷം സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ്; സി കെ വിനീതും ആന്റണി വർഗീസും അണിചേർന്ന ക്യാമ്പെയിൻ തരംഗമാകുന്നു

പലസ്തീൻ – ഇസ്രയേൽ സംഘർഷം പൊട്ടിപുറപ്പെട്ടപ്പോൾ #savegaza എന്ന ക്യാമ്പെയിൻ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. സമാനമായ ക്യാമ്പെയിനുമായി സോഷ്യൽ മീഡിയ വീണ്ടും. #savelakshadweep എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങൾക്കെതിരെയാണ് സോഷ്യൽ മീഡിയകളിൽ സേവ് ലക്ഷദ്വീപ് ക്യാമ്പെയിൻ തരംഗമാകുന്നത്.

Also Read:‘അന്നെനിക്ക് 15 വയസ്, ഇന്ന് അങ്ങനത്തെ പടം കാണാറില്ല’; ജയറാം ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് അഭിരാമി

സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് നടൻ ആന്റണി വർഗീസ് തന്റെ പിന്തുണ ലക്ഷദ്വീപിനാണെന്ന് പ്രഖ്യാപിച്ചത്. നേരത്തേ, സംവിധായകൻ സലാം ബാപ്പു, നടൻ പൃഥ്വിരാജ്, ഫുട്ബോൾ താരം സി കെ വിനീത് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും തരംഗമാകുന്നത്.

കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാൻ കാരണമായി. സ്കൂൾ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമർശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button