കൊച്ചി: ജയറാമിനേയും അഭിരാമിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി 1999ൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞങ്ങൾ സന്തുഷ്ടരാണ്’. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും ചർച്ചയാവുകയാണ്. ചിത്രം ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ളതാണെന്നും പൂർണമായും സ്ത്രീവിരുദ്ധമാണെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയർന്നു വരുന്നത്. ഇത്തരം വിമർശങ്ങളോട് പ്രതികരിക്കുകയാണ് അഭിരാമി.
Also Read:‘കരച്ചിൽ അഭിനയം, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര’; വികാരഭരിതനായ പ്രധാനമന്ത്രിക്കെതിരെ പ്രകാശ് രാജ്
താനെന്തുകൊണ്ടാണ് അത്തരം സിനിമ ചെയ്തതെന്ന് തുറന്നു പറഞ്ഞ് നടി. 1999 ല്‍ ആ സിനിമ ചെയ്യുമ്പോള്‍ തനിക്ക് 15 വയസ് മാത്രമായിരുന്നു പ്രായമെന്നും അഭിരാമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്നത്തെ അഭിരാമിക്ക് ഒരിക്കലും അത്തരം സിനിമകളോട് പൊരുത്തപ്പെടാൻ സാധിക്കില്ലെന്നും നടി പറയുന്നു.
‘അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സ്ത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെ സിനിമകളൊന്നും ഞാൻ കാണാറില്ല. ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുതെന്നും’ അഭിരാമി പറഞ്ഞു.
Post Your Comments