GeneralLatest NewsMollywoodNEWSSocial Media

‘സ്ത്രീ എന്നുമൊരു വീക്ക്നെസ്സ് തന്നെയാണ്’എന്ന സീനത്തിന്റെ കമന്റിന് എതിരെ പ്രതിഷേധം ; കമന്റ് ഡിലീറ്റ് ചെയ്ത് താരം

സീനത്ത് മോശം കമന്റിന് മറുപടി നൽകിയതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്

നാടകത്തിലൂടെ വെള്ളിത്തിരയിലെത്തി ശ്രദ്ധേയായ നടിയാണ് സീനത്ത്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച സീനത്ത് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ് കൂടിയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടി സീനത്തിനെ  കുറിച്ചാണ്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന് പിറന്നാൾ ആശംസിച്ചുകൊണ്ട് സീനത്ത് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് മറുപടി നൽകിയതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്.

‘മോഹൻലാൽ, ജന്മദിനാശംസകൾ ലാൽജി, മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ ‘സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെയാണ്. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി’എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’- എന്നായിരുന്നു സീനത്തിന്റെ ആശംസ കുറിപ്പ്.

തൊട്ടു പിന്നാലെ ഒരാൾ, സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന് കമന്റും ചെയ്തു. അയാൾക്ക് നല്ല മറുപടിയും സീനത്ത് നൽകി. ‘സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.’എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്നാൽ സീനത്തിന്റെ മറുപടി പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. തുടർന്ന് സംഭവം വിവാദമായതോടെ സീനത്ത് തന്റെ കമന്റും പിൻവലിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button