
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗംഭീര മഞ്ജുവിന്റെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്.
മഞ്ജു ഭാവങ്ങളാൽ സുന്ദരമായ നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ ആണിത്. എയ്മെർവെഡിംഗ് പിക്ചേഴ്സിന്റെ ഫോട്ടോഷൂട്ട് വേളയിലെ ചിത്രങ്ങളാണിവ. മഞ്ജു തന്നെയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നല്ലോ ചേച്ചീ, എന്തു ഭംഗിയാ, സുന്ദരി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മരക്കാർ: അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുകയാണ്.
https://www.instagram.com/p/CPI3ESmpzJu/?utm_source=ig_web_copy_link
Post Your Comments