കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ സിനിമകളുടെയും ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. താരങ്ങൾ എല്ലാം വീടുകളിൽ തന്നെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. ഇപ്പോഴിതാ ലെന തന്റെ അമ്മയ്ക്കൊപ്പം അടുക്കളയിൽ പുതിയ പാചക പരീക്ഷണങ്ങളിലാണ്. അമ്മ ഉണ്ടാക്കി തന്ന പാനിപൂരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ സ്രിന്റ, സുരഭി ലക്ഷ്മി, ജോമോൾ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കൊതി കിട്ടും’ എന്നാണ് സുരഭിയുടെ കമന്റ്. ലോക്ക്ഡൗൺ കാലത്ത് തന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.
ലെനയുടെ അമ്മ ടീന മോഹൻകുമാർ നല്ലൊരു ബേക്കർ കൂടിയാണ്. ലെനയുടെ പിറന്നാളിനു അമ്മ ഒരുക്കിയ കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ലെന എന്ന പേരിന് അർത്ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വർത്ഥമാക്കുന്ന കേക്ക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്.
https://www.instagram.com/p/CPIjBF0BlZg/?utm_source=ig_web_copy_link
Post Your Comments