”ഉപദേശം കൊള്ളാം വർമ്മ സാറേ ,പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് , തൻ്റെ തന്തയല്ല എൻ്റെ തന്ത……..”സ്റ്റീഫൻ നെടുമ്പള്ളിയുടെ മാസ് ഡയലോഗ് [ ലൂസിഫർ ] വെള്ളിത്തിരയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചപ്പോൾ തിയറ്ററുകൾ ഇളകി മറിഞ്ഞതിൽ അസ്വഭാവികത ഒന്നും തന്നെയില്ല. ലാലേട്ടൻ്റെ മാസ് കഥാപാത്രങ്ങൾ എല്ലാം തന്നെ ആഘോഷിക്കപ്പെട്ടിട്ടുള്ളവയാണ്.തിര മലയാളത്തിൻ്റെ താരരാജാവിൻ്റെ മാസ് കഥാപാത്രങ്ങൾക്കു ഒപ്പം തന്നെ മുമ്പിൽ കയറി വരുന്നവയാണ് ഓരോ മാസ് ഡയലോഗുകളും. അവ പ്രേക്ഷകൻ്റെ ജീവിതത്തോടൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
“ഗുഡീ വ നിങ്ങ് മിസിസ് പ്രഭ നരേന്ദ്രൻ” എന്ന ഡയലോഗ് പറഞ്ഞ് മലയാളികളുടെ മുമ്പിലേക്കെത്തിയ മോഹൻലാൽ. പതിറ്റാണ്ടുകളായി മലയാളിയുടെ സ്വപ്ന ഭാവനകളെ ,ആണത്ത സങ്കൽപ്പനങ്ങളെ നിരന്തരം സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും ലാൽ എന്ന താരം കാണികളിൽ മടുപ്പ് സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല ആവേശം സൃഷ്ടിച്ചു കൊണ്ടു മിരിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം 2 വരെയുള്ള ചലച്ചിത്ര കാലയളവിൽ ലാൽ പറഞ്ഞ പഞ്ച് ‘ഡയലോഗുകൾ എന്തെല്ലാമായിരുന്നു പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തിലെ സംഭാഷണങ്ങളിൽ, ട്രോളുകളിൽ, കോമഡി പരിപാടികളിൽ എല്ലാം ലാൽ ഡയലോഗ്സ് നിറഞ്ഞു നിൽക്കുന്നു . മമ്മൂട്ടി മുതൽ ‘ഷറഫുദീൻ വരെയുള്ളവരുടെ ജന പ്രിയ ഡയലോഗുകൾ ഇവയോടൊപ്പം ഉണ്ടെന്നുള്ളത്. വിസ്മരിക്കുന്നില്ല,.
മാസ് ഡയലോഗുകളെക്കുറിച്ച് മലയാളികളും സിനിമയും ആലോചിക്കാതിരുന്ന കാലയളവിലാണ് വിൻസെൻ്റ് ഗോമസ് എന്ന അധോലോക നായകൻ കിടിലൻ ഡയലോഗുമായി വെള്ളിത്തിരയിൽ അവതരിച്ചത്. കോട്ടയം കാരൻ ഡെന്നിസ് ജോസഫിൻ്റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഡയലോഗ് ഇന്നും മലയാളികൾക്കൊപ്പം സഞ്ചരിക്കുന്നു .”മൈഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്. ” എന്നാലോ അതിനേക്കാൾ കിടുക്കാച്ചി ഐറ്റം ചിത്രത്തിലുണ്ടായിരുന്നു, വിൻസെൻ്റ് ഗോമസിൻ്റെ അസ്തിത്വം പൂർണ്ണമായും അടയാളപ്പെടുത്തുന്ന ‘ഒന്നായിരുന്നു അത്.”രാജുമോന് ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്,ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്,കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്,പിന്നീട് എന്നെ കാണുമ്പോള്‍ അവന് കളിയാക്കി വിളിക്കുമായിരുന്നു,പ്രിന്‍സ് രാജകുമാരന് രാജാവിന്റെ മകന് YES I AM A PRINCE,UNDERWORLD PRINCE അധോലോകങ്ങളുടെ രാജകുമാരന് “
സാമ്പ്രദായിക നായക സങ്കൽപ്പനങ്ങളെ അട്ടിമറിച്ച വിൻസെൻ്റ് ഗോമസിൽ നിന്ന് ലാൽ സഞ്ചരിച്ച് സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഇൻറർനാഷണൽ ഗ്യാംങ്ങ്സ്റ്ററിലെത്തി നിൽക്കുന്നു ലാലിൻ്റെ പഞ്ച് ഡയലോഗ് കഥാപാത്രങ്ങൾ. ‘സമാന്തരമായി ‘ജോർജുകുട്ടിയെപ്പോലുള്ള ഗ്രാമീണൻമാരും നിൽക്കുന്നുണ്ട്. ലാലേട്ടൻ്റെ മാസ് ഡയലോഗുകളെ രണ്ട് വിഭാഗങ്ങളിലായി ക്രമപ്പെടു ത്താവുന്നതാണ് ,ഒന്ന് ആൺകരുത്തിൻ്റെ തമ്പുരാൻ രൂപങ്ങൾ.രണ്ട്,. നിഷ്ക്കളങ്കതയുടെ ആൺ രൂപങ്ങൾ.
ആൺകരുത്തിൻ്റെ തമ്പുരാൻമാർ
“എന്നോട് കളിക്കല്ലേ ഞാൻ കളി പടിപ്പിക്കും, നെട്ടുരാനോടാണോടാ നിൻ്റെ കളി ,സ്റ്റീഫൻ നെട്ടൂരാൻ്റെ ആണത്ത- അധികാര രൂപങ്ങൾ തെളിവോടെ പ്രകടമാക്കുന്ന ഡയലോഗുകളാണിവ. കാലമേറെക്കഴിഞ്ഞെങ്കിലും “നെട്ടുരാനോടാണോടാ നിൻ്റെ കളി ” യെന്ന ഡയലോഗ് ലാലിനെപ്പോലെ ഉച്ചാരണപ്പിശകില്ലാതെ സ്ഫുടതയോടെ പറയുവാൻ മലയാളികൾ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. “എൻ്റെ ഭീഷണിയെന്നത് ചില ഊച്ചാളി രാഷ്ട്രീയക്കാരു പറയുമ്പോലെ സ്ഥലം മാറ്റിക്കളയുമെന്നല്ല’ കൊന്നുകളയും.” പോലീസുകാരനെ നിഷ്പ്രഭനാക്കി മംഗലശേരി നീലകണ്ഠൻ നിറഞ്ഞാടിയപ്പോൾ മലയാളിക്ക് മറ്റൊരു കരുത്തുറ്റ ആൺമാത്യകയെക്കൂടി ലഭിക്കുകയായിരുന്നു. രാവണ പ്രഭുവിലൂടെ നീലകണ്0 നും മകൻ കാർത്തികേയനും എത്തിയപ്പോൾ മാസ് ഡയലോഗുകളുടെ ആറാട്ടായിരുന്നു
” സവാരി ഗിരി ” ആപ്പചട്ടിയിൽ .. അരി വറക്കല്ലേ ഉൾപ്പെടെ നിരവധി ഡയലോഗുകൾ കാർത്തികേയൻ പറഞപ്പോൾ വഴി മാറടെ മുണ്ടയ്ക്കൽ ശേഖരാ യെന്ന ഡയലോഗുമായി നീലകണ്0നും നിലകൊണ്ടു. കാലമേറെക്കഴിഞ്ഞിട്ടും തൻ്റെ കരുത്ത് ചോർന്നു പോയിട്ടില്ലാന്നു തെളിയിക്കാനുള്ള ഒറ്റ ഡയലോഗായിരുന്നു വഴി മാറടമുണ്ടയ്ക്കൽ ശേഖര എന്നത്. നീലകണ് 0 നിൽ നിന്നും കാർത്തികേയനിലേക്കുള്ള കാലയളവിൽ , ലാൽ വമ്പൻ മാസ് ഡയലോഗുകളുമായി എത്തിയിരുന്നു അതിനിടയിൽ ചാക്കോ മാഷിൻ്റെ പീഡനത്തിൽ വഴി പിഴച്ചു പോയ തോമസ് ചാക്കോ ആടുതോമ യാ യി അവതരിക്കുന്നുണ്ട്: ” ഊ തല്ലേ. ” യെന്നു പറഞ്ഞ് നെഞ്ച് വിരിക്കുന്ന ആടുതോമ യുടെ ഡയലോഗുകൾ മലയാളിക്ക് കാണാപ്പാടമാണ്.ശംഭോ മഹാദേവ ” ചുമ്മാ” തുടങ്ങിയവയുമായി കണിമംഗലം ജഗന്നാഥൻ, മേ ഹൂം ഉസ്താദുമായി ഉസ്താദും കളം നിറഞ്ഞു. എങ്കിൽ തന്നെയും അതിനേക്കാൾ കൊല കൊല്ലി ഐറ്റം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പോ മോനേ ദിനേശായുമായി എത്തിയ പൂവള്ളി ഇന്ദുചൂഡൻ നായക സങ്കൽപ്പങ്ങളുടെ പൂർണ്ണത നേടിയ ആൺ കഥാപാത്രമായിരുന്നു. ഓരോ സീനിലെ ഡയലോഗും ആർപ്പുവിളികളോടെ സ്വീകരിച്ച പ്രേക്ഷകർ നരസിംഹത്തെ ഇൻഡസ്ട്രിയൽ ഹിറ്റാക്കി മാറ്റി. വെള്ളിത്തിരയിലൂടെ മാത്രമല്ല ഓഡിയോ കാസറ്റുകളിലൂടെ പ്പോലും ‘ഇന്ദുചൂഡൻ മലയാളികൾക്കൊപ്പം ഏറെ ദൂരം സഞ്ചരിച്ചുവെന്നു ചരിത്രത്തിൽ നിന്നും കണ്ടെടുക്കാവുന്നതാണ്.
ഇന്ദുചൂഡൻ സൃഷ്ടിച്ച ആണത്ത മാതൃക വ്യാപകമായി സ്വീകരിക്കപ്പെട്ടതോടു കൂടി മാസ് ഡയലോഗുകൾ ലാൽ ചിത്രങ്ങളില നിവാര്യമായി മാറി. ചിറക്കൽ ശ്രീഹരിയെപ്പോലുള്ള സാധാരണ നായകൻ വരെ ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്ന് സ്ഥാനത്തും അസ്ഥാനത്തും പറയേണ്ടി വന്നു ഒ എം ആർ എന്ന ഇൻറർനാഷണൽ ഫിഗറിനു ഒന്നും മറക്കില്ല രാമാ യെന്നും ‘”ബേജാറാക്കല്ലേ കോയാ ഞമ്മളും കോഴിക്കോട്ടങ്ങാടീന്നാ ” എന്ന് അലിഭായിക്കും പറയേണ്ടി വന്നു. അതിനിടയിലാണ് പഴയ സാഗർ ഏലിയാസ് ജാക്കിയെന്ന ഹീറോ കോട്ടിട്ട കൊമ്പനായി അമൽ നീരദിലൂടെ റീലോഡ് ചെയ്യപ്പെട്ടു.”സാഗർ എന്ന മിത്രത്തെയേ നിനക്കറിയു, ജാക്കിയെന്ന ശത്രുവിനെ അറിയില്ല: ” എന്ന ഡയലോഗിലൂടെ തൻ്റെ ക്യാരക്ടിൻ്റെ സവിശേഷതകൾ സാഗർ വെളിപ്പെടുത്തി. സാഗറിൽ നിന്നും ദേവരാജ പ്രതാപ വർമ്മയിലേക്ക് എത്തുമ്പോൾ ” വക്കീൽ വിളവ് പഠിച്ച സ്കൂളിൻ്റെ ഹെഡ്മാഷായെന്ന ഡയലോഗ് ചീറി വീഴുന്നത് കാണാം. അതിനിടയിൽ ഏറക്കാലം മുൻപ് വില്ലൻമാരോട് ഐ ലവ് യു പറയുന്ന കാൻറീൻ കുമാരൻ വന്നു കടന്നു പോയിരുന്നു ദേവരാജ പ്രതാപ വർമ്മയിൽ അവസാനിച്ചു എന്നു കരുതിയ വേളയിലാണ് നീലകണ്0 ൻ മുതൽ ദേവരാജൻ വരെയുള്ളവരുടെ സമ്മിശ്ര രൂപമായി സ്റ്റീഫൻ നെടുമ്പള്ളി എത്തുന്നതു. “കർഷകനല്ലേ മേഡം ഒന്നുകളപറിക്കാനിറങ്ങിയതാ” തൻ്റെ തന്തയല്ല. എൻ്റെ തന്ത പോലെയുള്ള ഡയലോഗുകൾ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചു
നിഷ്ക്കളങ്കതയുടെ ആൺ രൂപങ്ങൾ
എത്ര മനോഹരമായ ആചാരങ്ങൾ എന്നു പറഞ്ഞ് കടന്നു വന്ന് വേദനിപ്പിച്ചു കടന്നു പോയ ഫോട്ടോഗ്രാഫർ, ബികോം ഫസ്റ്റ് ക്ലാസ് എന്ന് ആവർത്തിക്കുന്ന ദാസൻ, നമക്കോമോ നാ രാങ്ങാ വെള്ളം കാ ച്ചിയാലോ എന്നു പറഞ്ഞ ജയകൃഷ്ണൻ, വട്ടാണല്ലേ എന്ന് ദയനീയമായി പറയുന്ന ജോജി, ഗോടു യുവർ ക്ലാസസ് എന്നു തട്ടി വിടുന്ന സുധി ,ഉൾപ്പെടെയുള്ളവർ അവരുടെ നിഷ്ക്കളങ്കതയിലൂടെ മലയാളിയുടെ ജീവിതത്തിലേക്കു കയറിക്കൂടിയവരാണ്. മനസിലാക്കിക്കളഞല്ലോ: ” യെന്ന ഡയലോഗുമായി ശിവരാമൻ അമാനുഷിക ലാൽ കഥാപാത്രങ്ങൾക്കിടയിൽ പ്രത്യക്ഷ പ്പെട്ടപ്പോൾ പഴയ നിഷ്ക്കളങ്ക ലാ ലിസം മലയാളിക്കേറെ ഇഷ്ടപ്പെട്ടു. അതിനും ഏറെക്കാലം മുമ്പേ അലമ്പനും അലവലാതിയുമായ പൈങ്കിളി നോവലിസ്റ്റ് സാഗർ കോട്ടപ്പുറം പാമ്പായി” നമുക്ക് ചോയ്ച്ച് ചോയിച്ച് പോകാം എന്നു പറഞ്ഞ് പ്രത്യക്ഷപ്പെടുകയുണ്ടായിട്ടുണ്ട്. .മലയാളിക്കേറെ ഇഷ്ടപ്പെട്ട നിഷ്ക്കളങ്കൻമാരിൽ ലാലിൻ്റെ ഇത്തരം കഥാപാത്രങ്ങൾ മിഴിവോടെ നിൽക്കുന്നു
ലാലിൻ്റെ എല്ലാ കഥാപാത്രങ്ങളുടേയും ഡയലോഗുകളിൽ നിന്നും തിരഞ്ഞെടുത്തവയാണ്.ഇവിടെ ചേർത്തു വെച്ചത്, കേരളീയ പൊതു മണ്ഡലത്തിൽ ഇത്തരം ഡയലോഗുകൾ പലവിധ മാനങ്ങളിലാണ് സ്വാംശീകരിക്കപ്പെട്ടത്. ആണത്തങ്ങളുടെ പകർന്നാട്ടങ്ങൾ നിർവഹിച്ച ലാൽ കഥാപാത്രങ്ങൾ സ്ത്രീവിരുദ്ധതയുടേയും ദളിത് ആദിവാസി മത ന്യൂനപക്ഷ വിരുദ്ധത കളുടേയും ആഘോഷങ്ങളാണ് മാസ് ഡയലോഗുകളിലൂടെ നിർവ്വഹിച്ചത്.”വെള്ളമടിച്ചു കോണ്‍ തിരിഞ്ഞു വീട്ടില്‍ വരുമ്പോൾ
ചുമ്മാ കാൽ മടക്കി തോഴിക്കാനും തുലാ വര്‍ഷ രാത്രിയിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എൻ്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവിലൊരു നാൾ വടിയായി തെക്കേപ്പറമ്പിലേക്കു കെട്ടിയെടുക്കുമ്പോൾ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം !! എന്നതിലൂടെ സാധ്യമാക്കിയ സ്ത്രീ നിർവചനം എത്രയോ വികലമായിരുന്നു.
മങ്കി പെൻ’ പോലെയൊരു ചിത്രത്തിലെ കുട്ടി നായകൻ തനിക്കൊരുകാമുകിയെ തിരയുമ്പോൾ ഇന്ദുചൂഡൻ്റ ഇതേ ഡയലോഗാണ് സ്വീകരിക്കുന്നത് എന്നത് നിഷ്ക്കളങ്കമായി കാണാനാവില്ല. സവാരി ഗിരി ഗിരി യെന്ന മാസ് ഡയലോഗ് സവാളൻ ഗിരിഗിരിയെന്ന പാരഡിയായി കല്യാണരാമനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രത്യയശാസ്ത്ര പരിസരത്തു നിന്നു കൊണ്ട് വിലയിരുത്തുമ്പോൾ മാസ് ഡയലോഗുകൾ എല്ലാം തന്നെ നിലവിലുള്ള ആണധികാര രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രചാരണ മാധ്യമങ്ങളായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല, മലയാളി ഏറെ ആഘോഷിച്ച മാസ് ഡയലോഗുകൾ എല്ലാം തന്നെ ‘മലയാളിയുടെ കാപട്യങ്ങളെ മറയ്ക്കുന്നതിന് ഒരു പരിധി വരെ ഗുണകരമായി എന്നതാണ്! ഇവയുടെ ആകത്തുക.
രശ്മി അനിൽ
Post Your Comments