GeneralLatest NewsMollywoodNEWS

സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും; അശ്വതി ശ്രീകാന്ത്

തനിക്കും തന്റെ ഉള്ളിലുള്ള ആളിനും മനസമാധാനം ആവശ്യമായതിനാല്‍ ഫേയ്സ്ബുക്കിന് ബ്രേക്ക്

സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുമായി എത്തിയ വ്യക്തിയ്ക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി വൈറലായിരുന്നു. തന്റെ മാറിടത്തെക്കുറിച്ചുള്ള കമന്റിന് താരം നൽകിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇവർക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അശ്വതി.

മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച്‌ പോവുക എന്നാണ് അശ്വതി കുറിച്ച്‌. തന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. കൂടാതെ തനിക്കും തന്റെ ഉള്ളിലുള്ള ആളിനും മനസമാധാനം ആവശ്യമായതിനാല്‍ ഫേയ്സ്ബുക്കിന് ബ്രേക്ക് നല്‍കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

read also: കേരളത്തിലെ പലസ്‌തീൻ, ഹാമസ്, ഇസ്രേയൽ ഫാൻസുകാരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

അശ്വതിയുടെ കുറിപ്പ് വായിക്കാം

പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച്‌ പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച്‌ ആരും വിളിക്കണമെന്നില്ല
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി.

shortlink

Related Articles

Post Your Comments


Back to top button