പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ തിരക്കഥ എഴുതി നിർമിച്ച ചിത്രമാണ് 99 സോങ്‌സ്. ചിത്രം ഇന്ന് മുതൽ ഒടിടി ഫ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ ആദ്യ ഷോയുടെ പ്രദർശനത്തിന്ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകിയ ഒരുക്കിയ ചിത്രം ഏപ്രിൽ 16ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു.
സംഗീതത്തിനും പ്രണയത്തിനും മുൻതൂക്കം നൽകി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇഹാൻ ഭട്ട്, എഡിൽസി വർഗാസ്, മനീഷ കൊയ്‌രാള, ലിസ റായ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് റഹ്മാൻ തന്നെയാണ്. നിർമാണ കമ്പനിയായ വൈ എം മൂവീസ് ജിയോ സ്റ്റുഡിയോയുമായി ചേർന്നാണ് 99 സോങ്‌സ് നിർമ്മിച്ചത്.
Post Your Comments