തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വനിതാ ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്റിനു കീഴെ മോശം കമന്റിട്ട യുവാവിനു കിടിലൻ മറുപടി നൽകി യുവതാരം ഷെയിൻ നിഗം. സോഷ്യൽ മീഡിയകളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെ ആയിരുന്നു പോസ്റ്റ്. ഇതിനടിയിൽ കമന്റിട്ട യുവവിനു ഷെയിൻ മറുപടി നൽകിയതോടെയാണ് പോസ്റ്റ് വൈറലായത്.
‘അല്ല കഞ്ചാവേ… സ്ത്രീയും പുരുഷനും ഒരുപോലെയല്ലേ? അപ്പൊ പിന്നെ സ്ത്രീകളോട് മാത്രമെന്തിനാ പ്രത്യേക മര്യാദ കാണിക്കുന്നത്? മര്യാദയൊക്കെ കണ്ണാടി പോലെയല്ലേ കൊടുത്താൽ കിട്ടും എന്നല്ലേ ആണായാലും പെണ്ണായാലും മുത്തേ’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനു ഷെയ്ൻ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. കമന്റ് വൈറലായതോടെ ‘അല്ല കഞ്ചാവേ’ എന്ന വാക്ക് യുവാവ് തന്റെ കമന്റിൽ നിന്നും നിക്കം ചെയ്തു.
‘താങ്കൾ ഉത്തരം അർഹിക്കുന്നില്ല. എന്നാലും പറയാം. തുല്യതയിൽ അഭിപ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കണിക്കുക എന്നൊരു അറിവ് ഉണ്ടാകാൻ സ്വന്തമായി പെങ്ങൾ വേണം എന്നില്ല. വളർന്ന് വന്ന സാഹചര്യവും വളർത്തുഗുണവും കൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളു. പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പ് രോഗികൾക്ക് ഒരു അറിവിനായി പങ്കുവെച്ചതാണ് എന്നുള്ള കാര്യം ഓർമിപ്പിക്കട്ടെ…ചിലർക്ക് കാണുമ്പോൾ കൊള്ളും. ചിലർക്ക് മാത്രം.’- എന്നായിരുന്നു ഷെയ്ന്റെ കമന്റ്.
Post Your Comments