പോലീസ് കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ താരമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിൻ്റെ മകനായ ബിനു പപ്പു താരപുത്രനെന്ന നിലയിൽ ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . ഇപ്പോഴിതാ ‘മായനദി’ ഉൾപ്പെടെ നിരവധി സിനിമകളിൽ പോലീസ് വേഷം ചെയ്ത ബിനു പപ്പു എന്ന യുവതാരം തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്
“ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് പോലീസ് വേഷങ്ങളാണ്. ‘ഓപ്പറേഷൻ ജാവ’യിലേക്ക് പോലീസ് വേഷത്തിന് വേണ്ടി വിളിച്ചപ്പോൾ ഞാൻ ഇല്ല എന്നാണ് പറഞ്ഞത്. ‘ചേട്ടാ ഇത് യൂണിഫോമില്ലാത്ത പോലീസ് ഓഫീസറാണ്’ എന്ന് തരുൺ പറഞ്ഞപ്പോഴാണ് കഥ കേൾക്കാൻ തീരുമാനിച്ചത്. ഇപ്പോൾ എനിക്ക് സ്ഥിരം പോലീസ് ഇമേജിൽ നിന്ന് മാറിയുള്ള കഥാപാതങ്ങൾ വരുന്നുണ്ട്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചെമ്പൻ വിനോദ് ജോസും ,ആഷിഖ് അബുവും നിർമ്മിക്കുന്ന ‘ഭീമൻ്റെ വഴി’ എന്ന സിനിമയിൽ ഞാൻ ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ഒരു കഥാപാത്രമാണ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ഞാൻ സ്ഥിരമായി പോലീസ് വേഷം ചെയ്തു കൊണ്ടിരുന്നപ്പോൾ അതിൽ നിന്ന് മാറ്റം കിട്ടിയ ഒരു ചിത്രമായിരുന്നു ആഷിഖ് അബുവിൻ്റെ ‘വൈറസ്’ അതിൽ ഒരു ഡോക്ടർ കഥാപാത്രമായിരുന്നു. സിനിമ കണ്ട പ്രേക്ഷകർ എന്നെ ശ്രദ്ധിച്ചതേയില്ല. അത് ഡോക്ടറുടെ വേഷം ചെയ്തതു കൊണ്ടാകും. അതിലും പോലീസ് വേഷം ചെയ്തിരുന്നേൽ ശ്രദ്ധിക്കുമായിരുന്നു”. ബിനു പപ്പു പറയുന്നു
Post Your Comments