മലയാളത്തിൽ സ്ഥിരമായി അമ്മ വേഷങ്ങൾ ചെയ്തിരുന്ന കവിയൂർ പൊന്നമ്മ തൻ്റെ ഇമേജ് മറികടന്നു എന്തുകൊണ്ട് കഥാപാത്രങ്ങളെ സ്വീകരിച്ചില്ല എന്നതിന് മറുപടി പറയുകയാണ്. മമ്മൂട്ടിയുടെ ‘സുകൃതം’ എന്ന സിനിമയിലെ ഒരു സംഭാഷണം കാരണം നിരവധി കത്തുകളാണ് തനിക്ക് വന്നതെന്നും, അതോടെ നല്ല അമ്മ വേഷങ്ങൾക്കപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്ന് താൻ തീരുമാനമെടുത്തതായും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ കവിയൂർ പൊന്നമ്മ പറയുന്നു. തിലകനും, സുകുമാരിക്കും, കെ.പി.എ.സി ലളിതയ്ക്കുമൊക്കെ പ്രേക്ഷകർ അംഗീകരിച്ചു നൽൽകിയിട്ടുള്ള ഫ്രീഡം തനിക്ക് ഇല്ലെന്നും കവിയൂർ പൊന്നമ്മ പങ്കുവയ്ക്കുന്നു
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ
“തിലകൻ, സുകുമാരി, കെ.പി.എ.സി ലളിത ഇവർക്ക് പ്രേക്ഷകർ അനുവദിച്ചു കൊടുത്തിരുന്ന സ്വാതന്ത്ര്യമുണ്ട്. തിലകൻ ചേട്ടൻ എന്ത് ചെയ്താലും പ്രേക്ഷകർക്ക് ഒക്കെയാണ്. ലളിത കോമഡി ചെയ്താലും സീരിയസ് ചെയ്താലും പ്രേക്ഷകർ കയ്യടിക്കും. അത് പോലെ സുകുമാരിക്കും ഏത് കഥാപാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എം.ടി എഴുതി ഹരികുമാർ സംവിധാനം ചെയ്ത ‘സുകൃതം’ എന്ന സിനിമയിൽ ഞാൻ ഒരു നെഗറ്റീവ് ഡയലോഗ് പറഞ്ഞപ്പോൾ എന്ത് മാത്രം കത്തുകളാണ് എനിക്ക് വന്നത്. ‘ചേച്ചിയിൽ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്ന്’ പറഞ്ഞു കൊണ്ട്. പ്രേക്ഷകരുടെ ഇഷ്ടം ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഞാൻ എൻ്റെ ഇമേജ് മറികടന്ന് അഭിനയിക്കാതിരുന്നത്. സ്ഥിരം അമ്മവേഷങ്ങളിൽ എന്നെ കാണാനാണ് പ്രേക്ഷകർക്കിഷ്ടം”.
Post Your Comments