വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേയ്ക്ക് എത്തിയ താരമാണ് രമ്യ എസ് പണിക്കർ. രണ്ട് തവണയാണ് രമ്യ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്. ഒരിക്കൽ പുറത്തുപോയ രമ്യ 50ാം ദിവസം വീണ്ടും ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തി. തന്റെ നിലപാടുകൾ മുഖം നോക്കാതെ ഹൗസിൽ തുറന്ന് പറയുന്ന രമ്യ ഷോയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ സൈബർ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.
read also: സാന്ത്വനം സീരിയൽ ഇനി ഇല്ലേ? വെളിപ്പെടുത്തലുമായി പ്രേക്ഷകരുടെ ഹരി!
ബിഗ് ബോസ് സീസൺ 3 ലെ മത്സരാരാർഥിയായിരുന്ന ഫിറോസ് ഖാന്റെ പേരിലുള്ള ആർമിയാണ് രമ്യയ്ക്കെതിരെ സൈബർ ആക്രമണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രമ്യ ഷോയിൽ നിന്ന് പുറത്ത് എത്തിയ രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത് ഫിറോസ് ആർമി.
. “നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ,” എന്നിങ്ങനെയുളള കമന്റുകളാണ് അധികവും. ഇതിനെ തുടർന്ന് രമ്യ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്
Post Your Comments