CinemaGeneralLatest NewsMollywoodNEWS

മഞ്ജു വാര്യര്‍ക്ക് ശേഷം ചെങ്കല്‍ചൂളയിലേക്ക് സുരഭി ലക്ഷ്മിയും

'തല' എന്ന ചിത്രത്തിലാണ് സുരഭി ചേരി നിവാസിയായി എത്തുന്നത്

മഞ്ജു വാര്യര്‍ നായകികയായി എത്തിയ സുജാത എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ചൂള കോളനിയിലാണ്. ഇപ്പോഴിതാ സുരഭി ലക്ഷ്മിയും ചെങ്കല്‍ചൂളയിലെ ചേരിക്കാരിയുടെ കഥാപാത്രമായി സുരഭിയും എത്തുന്നു.
ഖായിസ് മിലിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തല’ എന്ന ചിത്രത്തിലാണ് സുരഭി ചേരി നിവാസിയായി എത്തുന്നത്.

മുത്തുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. പക്ഷെ അവര്‍ക്കാര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല.ശക്തമായ സ്ത്രീ കഥാപാത്രമാണ് സുരഭി ലക്ഷ്മി അവതരിപ്പിയ്ക്കുന്ന മുത്തുലക്ഷ്മി എന്നും സംവിധായകന്‍ പറയുന്നു.

സുരഭിയെ കൂടാതെ ശാലിന്‍ സോയ, ബിനോയ് ആന്റണി, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 1974 ല്‍ ഉണ്ടായ ന്യൂ ഭരത് എന്ന കോളനിയും ആ കോളനിയില്‍ നടക്കുന്ന സംഭവങ്ങളുമാണ് കഥ.

ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചെങ്കല്‍ചൂള കോളനിയില്‍ വച്ചാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പേ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണെന്നും സംവിധായകന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button