
തുടർഭരണത്തിനായുള്ള പിണറായി മന്ത്രിസഭയിൽ ആരൊക്കൊയുണ്ടാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആകുമ്പോൾ വെട്ടിനിരത്തപ്പെട്ടത് മികച്ച രീതിയിൽ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത കെ.കെ ശൈലജ ടീച്ചർ ഉൾപ്പെടെ. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.
ഇപ്പോഴിതാ കെ.കെ ശൈലജ ടീച്ചര്‍ രണ്ടാം മന്ത്രിസഭയിൽ ഇല്ലെന്ന തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന് കൈലാസ് മേനോന്. ടീച്ചര്‍ പുറത്ത് എന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് കൈലാസ് മേനോന്റെ വിമർശനം.
‘സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാല്‍ വെട്ടണം. വെട്ടി നിരത്തണം’ അല്ല പിന്നെ’ കൈലാസ് മേനോന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments