
ഗൗരിയമ്മയ്ക്ക് ഒപ്പമുള്ള ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ ചിത്രവുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും ശൈലജയെ ഒഴിവാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയയിലൂടെ ഗീതു ചിത്രവുമായി എത്തിയത്. എന്നാൽ യാതൊരു ക്യാപ്ഷനും നൽകാതെ ലൗ സിമ്പലോടു കൂടിയാണ് ഗീതു ചിത്രം പോസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഒട്ടനവധി പേരാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള ഗീതുവിന്റെ പ്രതിഷേധമാണിതെന്നാണ് ചിലരുടെ അഭിപ്രായം. ‘ഒരുപാട് അർത്ഥങ്ങളുള്ള ഒരു ഫോട്ടോ’, ‘മറ്റൊരു ഗൗരിയമ്മ ആയി ടീച്ചർ’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഗീതു പങ്കുവെച്ച ചിത്രത്തിന് വരുന്നത്.
https://www.instagram.com/p/CPAhSHvlP6B/?utm_source=ig_web_copy_link
Post Your Comments