GeneralKollywoodLatest NewsNEWS

രജനികാന്ത് 50 ലക്ഷം, വിക്രം 30 ലക്ഷം ; കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് താരങ്ങൾ

മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ടാണ് രജനികാന്ത് സംഭാവന നൽകിയത്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടന്മാരായ രജനികാന്തും വിക്രമും. 50 ലക്ഷം രൂപ രജനികാന്തും 30 ലക്ഷം വിക്രമും നൽകി.  മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ടാണ് രജനികാന്ത് സംഭാവന നൽകിയത്.

ഇരുവർക്കും പുറമേ നിരവധി താരങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയിരുന്നു.

നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. സ്റ്റാ അജിത്ത് 25 ലക്ഷം രൂപയും സംഭാവനയായി നൽകി.

നടൻ ശിവകാർത്തികേയനും സംവിധായകൻ മുരു​ഗദോസും 25 ലക്ഷം രൂപയും രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടിയും സംഭാവന നൽകി.

shortlink

Related Articles

Post Your Comments


Back to top button