മലയാളത്തിൽ ഒരു നടൻ ക്ലിക്കായാൽ തമിഴിലേക്ക് അവിടുത്തെ സൂപ്പർ താരങ്ങളുടെ ഇടി കൊള്ളാൻ വിളിക്കുന്ന ഒരു പതിവ് ചടങ്ങ് ഉണ്ടെന്നും എന്നാൽ തനിക്ക് അങ്ങനെയുള്ള റോളുകൾ ഒന്നും തന്നെ അവിടുന്ന് വന്നിരുന്നില്ലെന്നും തുറന്നു പറയുകയാണ് നടൻ ജോജു ജോർജ്ജ്. ‘ജഗമേ തന്തിരം’ എന്ന ധനുഷ് നായകനാകുന്ന സിനിമയിൽ വളരെ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജോജു ജോർജ്ജ് തമിഴ് സിനിമയിലും മലയാള സിനിമയിലെന്ന പോലെ കയ്യടി നേടുകയാണ്.
എന്നിലെ നടനെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടുമാണ് എനിക്ക് തമിഴിൽ നിന്ന് ഓഫർ വരുന്നത്. മലയാളത്തിൽ ഒരു നടൻ ക്ലിക്കായാൽ ഒരു പതിവ് പരിപാടി തമിഴിലുണ്ട്. അവിടുത്തെ സൂപ്പർ താരത്തിൻ്റെ ഇടി കൊള്ളാൻ വിളിക്കും. ഭാഗ്യത്തിന് എനിക്ക് അങ്ങനെ ഒരു വിളിയും വന്നിട്ടില്ല. ‘ജഗമേ തന്തിരം’ എന്ന സിനിമയിൽ വിളിച്ചത് ജോസഫിലെയും, പൊറിഞ്ചു മറിയത്തിലെയും, ചോലയിലെയും എൻ്റെ പ്രകടനം കണ്ടിട്ടാണ്. ഒരു നടന്നെന്ന നിലയിൽ അംഗീകരിച്ചു കൊണ്ടായിരുന്നു അങ്ങനെയൊരു സിനിമയിലക്ക് എന്നെ അവർ ക്ഷണിച്ചത്. ഒരു ഒൺലൈൻ മാധ്യമത്തിലെ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ജോജു ജോർജ്ജ് പറയുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.
Post Your Comments